Tuesday, April 29, 2008

ഒരു കൊച്ചു യാത്ര

നിങ്ങള്‍ പന്തളം കൊട്ടാരം കണ്ടിട്ടില്ലല്ലോ? ഭക്ഷണം കഴിച്ചു കഴിഞ്ഞ തിരികെ യാത്ര ആരംഭിക്കാന്‍ തുടങ്ങിയപ്പോളാണ് ചിറ്റ പറഞ്ഞത്.
ഇല്ല കണ്ടിട്ടില്ല . ചോദ്യത്തിനൊടുവിൽ ഏതാണ്ട് അരമണിക്കൂറിനുള്ളിൽ സ്ഥലത്തെത്തി.

ആദ്യം ക്ഷേത്രദര്‍ശനം- പഴമയുടെ പ്രതാപം നിറഞ്ഞ അമ്പലവും, കെട്ടിടങ്ങളും. ദ്രവിച്ചു തുടങ്ങിയ പലക കഷണങ്ങള്‍. ഒരു പാടു ഗുഹാതുരത്വം തോന്നുന്ന സ്ഥലങ്ങള്‍.

കലങ്ങി മറിഞ്ഞൊഴുകുന്ന പമ്പാ നദി, കുറെ കൊററികള്‍ ചെറുമീനുകളെ പ്രതീക്ഷിച്ചു ഒറ്റക്കാലിൽ തപസ്സു ചെയ്യുന്നു.

ഒന്നു രണ്ടു പൊന്മാനുകൾ  ഒരു മരച്ചില്ലയിൽ, ഇരയെ പ്രതീക്ഷിച്ചെന്നവണ്ണം. 

ആരുടെ ഊഴമാണാദ്യം എന്നറിയാതെ  നീന്തിക്കളിക്കുന്ന ചെറുമീനുകള്‍.

പുഴയെ തഴുകി വരുന്ന കുളിരുള്ള കാറ്റിൽ കുറെസമയം കൂടി നില്‍ക്കണമെന്നുണ്ടായിരുന്നെങ്കിലും സമയം അനുവദിച്ചില്ല.

പഴമ വിളിച്ചോതുന്ന  പന്തളം കൊട്ടാരം, താളിയോല ഗ്രന്ഥങ്ങള്‍.

പിന്നീടൊരിക്കൽ വരാമെന്ന പ്രതീക്ഷയിൽ തിരികെ .


About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.