ഒരു യാത്രവേളയില്‍ വെറുതെതോന്നിയതാണ് കമ്പം വഴി കുമളി-യിലേയ്ക്കു പോയാലോ എന്ന്, പിന്നെ കൂടുതല്‍ ആലോചിച്ചില്ല.
പൂത്തു നില്‍ക്കുന്ന സൂര്യകാന്തി പൂക്കള്‍ ഒരു വശത്ത്, മൂത്ത് പഴുത്തു കിടക്കുന്ന മുന്തിരിക്കുലകള്‍, തോട്ടത്തിലെ മാമ്പഴം യാത്രക്കാർക്ക് വില്കുന്നതിനായി താത്കാലികമായി പണി കഴിപ്പിച്ച ചെറിയ കുടിലുകള്‍ (ഓരോ കിലോമീറ്റർ ഇടവേളകളിലും ഇങ്ങനെ ചെറിയ കുടിലുകള്‍ കാണാം. തോട്ടത്തില്‍ നിന്നും പറിച്ചെടുക്കുന്ന മാങ്ങാ കുറഞ്ഞവിലയില്‍ ഇവിടെ നിന്നുംകിട്ടും)
മുന്തിരി സീസന്‍ ഏതാണ്ട് അവസാനിക്കാരായിരുന്നു .
പൂത്തുലഞ്ഞു കിടക്കുന്ന സൂര്യകാന്തിചെടികള്‍. അതികഠിനമായ ചൂട്, വൈകുന്നെരമാകണം ഒന്ന് തല പൊക്കി പിടിക്കാന്‍ |
കിട്ടാത്ത മുന്തിരി പുളിയ്ക്കും.തോട്ടത്തില്‍ കയറുന്നതിണോ ഫോട്ടോ എടുക്കുന്നതിനോ കുഴപ്പമില്ല. പക്ഷെ തൊടാനോ മുന്തിരി അടര്‍ത്തിഎടുക്കാനോ പാടില്ല |