Thursday, February 11, 2010

കുറ്റാലം, തെങ്കാശി, തെന്മല...

കൂട്ടത്തിൽ പലരും പല വഴിയിലേക്ക്. ഇനിയും ഒരുമിച്ചുള്ള ഒരു യാത്ര അസാധ്യമാണെന്ന് തോന്നിയതിനാല്‍ പെട്ടെന്നൊരു യാത്ര..


ഇത്തവണ ലക്‌ഷ്യം കുറ്റാലം, പാലരുവി, തെന്മല. 
പോകുന്ന വഴി കുളത്തൂപുഴ ക്ഷേത്രവും...

എല്ലാവരോടും  രാവിലെ 5.45 പുറപ്പെടാം എന്നുപറഞ്ഞു. പതിവുപോലെ താമസിക്കെണ്ടാ എന്ന് കരുതി. പക്ഷെ എന്ത് ചെയ്യാം. എല്ലാവരും നേരത്തെ റെഡിയായി എത്തിയെങ്കിലും ഡ്രൈവർ പണി തന്നു.  ടാക്സി ഇന്‍സ്റ്റിറ്റ്യൂട്ട്-ന്റെ മുന്‍പില്‍ തന്നെ പാര്‍ക്ക്‌ ചെയ്തിട്ടുണ്പക്ഷെ അടുത്ത് എത്തിയപ്പോളല്ലേ മനസിലായത്, വണ്ടി മാത്രമേയുള്ളൂ- സാരഥി ഇല്ല, ഫോണ്‍ വിളിച്ചിട്ടാനെന്കില്‍ കിട്ടുന്നുമില്ല .

6.30 ...7.00....7.30....

ക്ഷമ നശിച്ച ചിലര്‍ സമീപത്തെ തട്ടുകടയില്‍ നിന്നും വീണ്ടും വീണ്ടും കാപ്പി കുടിച്ചു കുടിച്ചു അക്ഷമ പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം ഡ്രൈവറെ കണ്ടു കിട്ടി യാത്ര തുടങ്ങി ...



വഴിയെ ..



പാലോട് എത്തിയപ്പോള്‍ പ്രാതൽ കഴിച്ചു. പിന്നെ കുളത്തൂപുഴ ...ശാസ്താവിന്റെ അമ്പലം....വെടിവഴിപാടും... അവിടുത്തെ വെടി വഴിപാട്‌ പ്രധാനമാണത്രെ.
ഇനി പുഴത്തീരത്തെയ്ക്ക്. നീന്തി തുടിക്കുന്ന വലിയ മത്സ്യങ്ങള്‍. മത്സ്യമൂട്ട്‌ ഇവിടുത്തെ പ്രധാന വഴിപാടാണ്. ഞങ്ങളും കുറെ നിലക്കടലയും മലരും വാങ്ങി പുഴയിലേയ്ക്ക് വിതറി ..



പിന്നീട് നേരെ തെങ്കാശിയിലെയ്ക്ക് . കടുത്തഉഷ്ണം. 
കാശി വിശ്വനാഥർ ക്ഷേത്രം - കല്പണികള്‍ അതിവിദഗ്ധം .പുറത്തെ ഉഷ്ണമൊന്നും അകത്തില്ല ...സാധാരണ തമിഴ്നാട്ടില്‍ കാണുന്നതുപോലെ തന്നെ വേപ്പ് മരങ്ങളാണ് ചുറ്റും.



കാശി വിശ്വനാഥർ ക്ഷേത്രം


അവിടെനിന്നും കുറ്റാലത്തേയ്ക്. കേട്ടുകേഴ്വിമൂലം ഒരുപാട് പ്രതീക്ഷയോടെ ആണ് ഞങ്ങൾ അവിടെ എത്തിയത് . കുറെ നാളായി വരണം എന്ന് ആഗ്രഹിച്ച സ്ഥലം . കൂട്ടത്തില്‍ ആരൊക്കെയോ കുളിക്കാനും പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ എല്ലാം തകിടം മറിഞ്ഞു. കാല്‍കുത്താന്‍ അറയ്ക്കുന്ന സ്ഥലം. ട്രിപ്പ്‌ കുളമായല്ലോ എന്നായിരുന്നു എല്ലാവരുടെയും അവസ്ഥ ...


kuttalam waterfalls


സമീപദൃശ്യം
ദാഹം അകറ്റാന്‍ ഇളനീരും പനങ്കായും

ഇതും ഒരു സമീപദൃശ്യം


അരിനെല്ലി


തിരികെ വരും വഴി അതിവിശാലമായ നെല്പാടം കാണാം ...ദൂരെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനായി സ്ഥാപിച്ച കാറ്റാടികളും. ഫോട്ടോ എടുക്കാന്‍ പറ്റിയ സ്ഥലം എന്നാരോ പറഞ്ഞു. ഇറങ്ങിയപ്പോളാണ് അവസ്ഥ മനസിലായത് ..റോഡിനിരുവശങ്ങളിലും മനുഷ്യര്‍ നല്ല ഭംഗിയാക്കിയിട്ടുണ്ട് ..കാല്‍ കുത്താന്‍ വയ്യ ..





ഭഗവാനെ യാത്ര കുളമായോ?

ഇനി തെന്മല ഇക്കോടൂറിസത്തിന്റെ ഭാഗമായ പാലരുവി വെള്ളച്ചാട്ടത്തിലേയ്ക്. ആദ്യം തന്നെ വരവേറ്റത് വാനരസംഘം.

നിറവയറുമായി ഒരു കുരങ്ങത്തി മരകൊമ്പില്‍ ഞങ്ങളെ തുറിച്ചു നോക്കുന്നു. മനോഹരമായ, ശാന്തമായ സ്ഥലം.

ഞങ്ങള്‍ തിരികെ വരുമ്പോളും ഇവള്‍ ഇവിടെത്തന്നെ ഉണ്ടായിരുന്നു



മനോഹരമായ കാട്ടുവഴിയിലൂടെ കുറച്ചധികം നടക്കണം വെള്ളച്ചാട്ടത്തിലേയ്ക്. പണ്ടെങ്ങോ ഏതോ രാജാവിന്റെ കാലത്തുള്ള കുതിരാലയം ഒരു വശത്ത്..

ദൂരെ നിന്നും നോക്കിയാല്‍ പാല് പതഞ്ഞു താഴേയ്ക്ക് പതിക്കുന്നത് പോലെയുള്ള ജലപാതം. അതിനാലാണത്രേ പാലരുവി എന്ന നാമധേയം. കുറ്റാലം ഒഴിവാക്കിയിരുന്നെങ്കില്‍ ഇവിടെ കൂടുതല്‍ സമയം ചിലവഴിക്കാമായിരുന്നു എന്ന് തോന്നി .




പാലരുവി



നേരെ തെന്മല adventure പാര്‍ക്കിലേയ്ക് .





ഏറ്റവും ആകര്‍ഷകമായി തോന്നിയത് ഇരുമ്പ് കമ്പിയാല്‍ മരത്തലപ്പുകളുടെ ഇടയിലൂടെ നിര്‍മിച്ചിരിക്കുന്ന പാലമാണ്. വളഞ്ഞും തിരിഞ്ഞും ഉള്ള പാലത്തിലൂടെ മുകളില്‍ എത്തിയപ്പോള്‍ ചുവന്ന പുഷ്പങ്ങളാല്‍ അലംകൃതമായ വൃക്ഷച്ചുവടുകള്‍. കുറെ നേരം വിശ്രമിച്ചു …



സമീപമായി rock climbing നുള്ള സൗകര്യം ഉണ്ട് …



കാട്ടു വഴികളിലൂടെ വീണ്ടും നടന്നു ..താഴെ എത്തിയപ്പോള്‍ നല്ല ഒറിജിനല്‍ തോക്ക് കൊണ്ട് വെടി വയ്കാനുള്ള സൗകര്യംബലൂണ്‍ ആണ് ടാര്‍ജെറ്റെന്നു മാത്രം.
ഞാനും ഒന്ന് പയറ്റി നോക്കി-വെറുതെ. എന്നാല്‍ എടുത്താല്‍ പൊങ്ങാത്ത സാധനം പൊക്കി എനര്‍ജി വേസ്റ്റ് ആക്കിയത് മിച്ചം. ബുള്ളറ്റു വേറെ ഏതോ വഴിയ്ക്ക് പാട്ടും പാടി പോയി.





സമയം വൈകിയതിനാല്‍ മാൻപാര്‍ക്കിലേയ്ക്ക് വിട്ടു. കുറെ അധികദൂരം നടക്കേണ്ടി വന്നു ജീവനുള്ള ഒരു മാനിനെ കാണാന്‍, ചിലപ്പോള്‍ ആ സമയമായതിനാലാവാം.
ഏറെ സമയത്തിനുശേഷം ഏകദേശം 20 -30 വരുന്ന ഒരു കൂട്ടത്തെ  കാണാനായി.



വലിയ ഒരു വൃക്ഷക്കൊമ്പില്‍ കെട്ടിയിരുന്ന ഊഞ്ഞാല്‍ ആയിരുന്നു അവിടുത്തെ ഞങ്ങളുടെ പ്രധാന വിനോദം.


സമീപമുള്ള ഡാം ആയിരുന്നു അടുത്ത ലക്‌ഷ്യം …കുറെ സമയം അവിടെ ചിലവഴിച്ചു, കുറച്ചു ഫോട്ടോസും..



ഇരുണ്ടു തുടങ്ങിയിരിക്കുന്നു …ചായം വാരിവിതറിയപോലെ മേഘത്തുണ്ടുകള്‍...



ഇനി തിരികെ...




ഇനി അടുത്ത യാത്രയ്കായി ...




6 comments:

anushka said...

ഹൃദ്യമായ വിവരണം,മനോഹരമായ ചിത്രങ്ങള്‍.നന്ദി.

Areekkodan | അരീക്കോടന്‍ said...

ഈ സ്ഥലമെല്ലാം കൂടി ഒറ്റ ദിവസം കൊണ്ട് കാണാന്‍ പറ്റോ?കുറ്റാലം മാത്രം ഞാനും പോയിട്ടുണ്ട്.

jyo.mds said...

നല്ല ചിത്രങ്ങളും,വിവരണവും

Minnu said...

ഒരു ദിവസം കൊണ്ട് വേണമെങ്കില്‍ കാണാം..പക്ഷെ ഒരു ഓട്ടപ്രദക്ഷിണം ആയിരിക്കും....എല്ലാവര്ക്കും നന്ദി

Mahesh Cheruthana/മഹി said...

സ്നോവൈറ്റ്,
യാത്രാവിവരണം ഇഷ്ടമായി ,ഒപ്പം എഴുത്തിന്റെ ശൈലിയും ചിത്രങ്ങളും .കൂടുതല്‍ ഇഷ്ടപ്പെട്ടതു ഡാമില്‍ നിന്നെടുത്ത ചിത്രങ്ങള്‍ !ഇനിയും യാത്രകള്‍ സഫലമാവട്ടേ...

Minnu said...

നന്ദി മഹേഷ്‌ ..

About Me

My photo
വല്ലപ്പോഴും കിട്ടുന്ന ചെറിയ ഇടവേള കളില്‍ ഇവിടെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്നു.. വെറുതെ ...ഒരു രസം ... I'm not a standard writer with a great vocabulary. Whenever I have free time, I scribble something for my own mental satisfaction.